തൃ​ശൂ​ർ: ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​ന്ന് ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ. ര​ണ്ട് പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തൃ​ശൂ​രി​ൽ​നി​ന്നാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

ചെ​മ്മാ​പ്പി​ള്ളി​ൽ നി​ന്നാ​ണ് മൂ​ന്ന് പേ​രെ അ​ന്തി​ക്കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചെ​മ്മാ​പ്പി​ള്ളി​യി​ൽ ആ​ക്രി​ക്ക​ട​യി​ൽ തൊ​ഴി​ൽ ചെ​യ്തിരുന്നവരാണ് പിടിയിലായത്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​ർ​ക്ക് കൈ​വ​ശം മ​തി​യാ​യ രേ​ഖ​ക​ൾ ഇ​ല്ല. ഇ​വ​ർ കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

അ​ന്തി​ക്കാ​ട് പോ​ലീ​സ് ഇ​വ​രെ സം​ബ​ന്ധി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. ഇ​തി​നു​ശേ​ഷ​മാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.