പാ​ല​ക്കാ​ട്: കാ​ട്ടു​പ​ന്നി ബൈ​ക്കി​ന് മു​ന്നി​ൽ ചാ​ടി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. മ​ണ്ണാ​ർ​ക്കാ​ട് ക​ച്ചേ​രി​പ്പ​ടി​യി​ൽ ആ​ണ് സം​ഭ​വം.

അ​ൽ​ത്താ​ഫ്, ന​ന്ദ​കി​ഷോ​ർ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​വ​ർ രാ​വി​ലെ ജോ​ലി​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ യു​വാ​ക്ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.