എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
Friday, February 21, 2025 6:28 AM IST
കോഴിക്കോട്: എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. കോഴിക്കോട് കുന്നമംഗലത്ത് ആണ് സംഭവം.
ഫറോക്ക് സ്വദേശികളായ ഷഹ്ഫാൻ, ഷഹാദ് എന്നിവരാണ് പിടിയിലായത്. 40 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് പിടിച്ചെടുത്തു.
ബംഗളൂരുവിൽ നിന്നാണ് ഇരുവരും എംഡിഎംഎ കൊണ്ടുവന്നത്. ഇവരുടെ കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.