ബൈക്കിലെത്തിയ മോഷ്ടാവ് വയോധികയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞു
Friday, February 21, 2025 1:12 AM IST
തൃശൂർ: ബൈക്കിലെത്തിയ യുവാവ് മുറ്റമടിച്ചുകൊണ്ടിരുന്ന വയോധികയുടെ രണ്ടു പവൻ മാല പൊട്ടിച്ചു. കുന്നംകുളം ചിറമനേങ്ങാട് ആണ് സംഭവം.
കോട്ടയം സ്വദേശിനി സുമതി (70) യുടെ മാലയാണ് കവർന്നത്. ചിറമനേങ്ങാടുള്ള മകളുടെ വീട്ടിൽ വിരുന്നിന് എത്തിയതായിരുന്നു വയോധിക.
ഇവർ വീട്ടിലെ മുറ്റം വൃത്തിയാക്കുന്നതിനിടെ ബൈക്കിലെത്തിയ മോഷ്ടാവ് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.