പ്ലസ് വൺ വിദ്യാർഥികളെ സീനിയേഴ്സ് മർദിച്ചതായി പരാതി
Thursday, February 20, 2025 11:53 PM IST
കൊല്ലം: ഹാഫ് കൈ ഷർട്ട് ധരിച്ചില്ലെന്ന് ആരോപിച്ച് പ്ലസ് വൺ വിദ്യാർഥികളെ സീനിയേഴ്സ് മർദിച്ചതായി പരാതി. സംഭവത്തിൽ രണ്ടു പ്ലസ് വൺ വിദ്യാർഥികൾക്ക് പരിക്കേറ്റു.
അഞ്ചൽ കോട്ടുക്കൽ വയലായിൽ പരീക്ഷ എഴുതാൻ ബസിൽ വന്നിറങ്ങിയ പ്ലസ് വൺ വിദ്യാർഥികളെ പ്ലസ്ടു വിദ്യാർഥികൾ ആക്രമിക്കുകയായിരുന്നു. വയല വിവിഎംജിഎച്ച്എസ് സ്കൂളിലെ വിദ്യാർഥികളാണിവർ.
സ്കൂളിൽ അടുത്തിടെ നടന്ന തർക്കങ്ങളുടെ തുടർച്ചയായിരുന്നു സ്കൂളിന് പുറത്തെ സംഘർഷം. കടയ്ക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.