ചാമ്പ്യൻസ് ട്രോഫി: പാക്കിസ്ഥാന് തിരിച്ചടി; ഫഖര്‍ സമന് പുറത്ത്
Thursday, February 20, 2025 10:51 PM IST
കറാച്ചി: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ പാക്കിസ്ഥാന് തിരിച്ചടി. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ ഓപ്പണര്‍ ഫഖര്‍ സമനെ ടീമിൽ നിന്ന് ഒഴിവാക്കി. ഫഖറിന്റെ പകരക്കാരനായി ഇമാം ഉള് ഹഖിനെ ടീമിലുള്‍പ്പെടുത്തി.
2023ലെ ഏകദിന ലോകകപ്പിലാണ് ഇമാം അവസാനമായി പാക് കുപ്പായത്തില്‍ കളിച്ചത്. പാക്കിസ്ഥാനുവേണ്ടി 72 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ഇമാം 48.27 ശരാശരിയില്‍ 3138 റണ്‍സടിച്ചിട്ടുണ്ട്. ഇമാമിനെ ടീമിലുള്‍പ്പെടുത്താനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തിന് ഐസിസി ടെക്നിക്കല്‍ കമ്മിറ്റി അംഗീകാരം നല്കി.
ഞായറാഴ്ച ഇന്ത്യക്കെതിരെയാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം. ആദ്യമത്സരത്തിൽ ന്യൂസിലന്‍ഡിനോട് പാക്കിസ്ഥാൻ പരാജയപ്പെട്ടിരുന്നു.