ഏകദിനത്തിൽ 11,000 റൺസ് തികച്ച് ഹിറ്റ്മാൻ
Thursday, February 20, 2025 7:33 PM IST
ദുബായി: ഏകദിന ക്രിക്കറ്റില്‍ 11,000 റണ്‍സ് ക്ലബിൽ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇടംപിടിച്ചു. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് രോഹിത്.
ചാമ്പ്യൻസ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മുസ്തഫിസുര്‍ റഹ്മാനെതിരെ ബൗണ്ടറി നേടിയാണ് രോഹിത് 11,000 റണ്‍സ് തികച്ചത്. 269 മത്സരങ്ങളിലെ 261 ഇന്നിംഗ്സുകളില്‍ നിന്നാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്.
സച്ചിന് തെന്‍ഡുല്‍ക്കര്‍ (276 മത്സരങ്ങള്‍), റിക്കി പോണ്ടിംഗ് (286 മത്സരങ്ങള്‍), സൗരവ് ഗാംഗുലി (288) മത്സരങ്ങള്‍ എന്നിവരെ മറികടന്നാണ് രോഹിത്തിന്റെ നേട്ടം. 222 മത്സരങ്ങളില്‍ 11,000 റണ്‍സ് തികച്ചിട്ടുള്ള വിരാട് കോഹ്ലിയാണ് ഏറ്റവും കുറവ് മത്സരങ്ങളില്‍ ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ബാറ്റര്‍.