ഷമിക്ക് അഞ്ച് വിക്കറ്റ്; ഇന്ത്യയ്ക്ക് 229 റൺസ് വിജയലക്ഷ്യം
Thursday, February 20, 2025 6:36 PM IST
ദുബായി: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 229 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലദേശ് 49.4 ഓവറിൽ 228 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.
അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിൽ തകർന്ന ബംഗ്ലാദേശിനെ സെഞ്ചുറി നേടിയ തൗഹിദ് ഹൃദോയിയുടെ (100) പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ജേക്കർ അലി(68) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.
അക്ഷർ പട്ടേലും ഹർഷിത് റാണയും രണ്ടു വിക്കറ്റുകൾ വീതവും സ്വന്തമാക്കി. 2023ലെ ഏകദിന ലോകകപ്പിനുശേഷം പരിക്കുമൂലം ഒരു വര്‍ഷത്തോളം മത്സര ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്ന ഷമി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലൂടെയാണ് തിരിച്ചെത്തിയത്.