ദു​ബാ​യി: ഐ​സി​സി ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ഗ്രൂ​പ്പ് എ​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രേ ബം​ഗ്ലാ​ദേ​ശി​ന് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. 50 റ​ൺ​സെ​ത്തു​ന്ന​തി​നു മു​മ്പേ അ​ഞ്ചു മു​ൻ​നി​ര വി​ക്ക​റ്റു​ക​ളാ​ണ് ബം​ഗ്ലാ​ദേ​ശി​നു ന​ഷ്ട​മാ​യ​ത്.

ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ 12 ഓ​വ​റി​ൽ അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 45 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് ബം​ഗ്ലാ​ദേ​ശ്. ആ​റു റ​ൺ​സു​മാ​യി തൗ​ഹി​ദ് ഹൃ​ദോ​യി​യും ആ​റു റ​ൺ​സു​മാ​യി ജാ​ക്ക​ർ അ​ലി​യു​മാ​ണ് ക്രീ​സി​ൽ.

25 റ​ൺ​സെ​ടു​ത്ത ഓ​പ്പ​ണ​ർ ത​ൻ​സി​ദ് ഹ​സ​ന് മാ​ത്ര​മേ ര​ണ്ട​ക്കം ക​ട​ക്കാ​നാ​യു​ള്ളൂ. സൗ​മ്യ സ​ർ‌​ക്കാ​ർ (പൂ​ജ്യം), നാ​യ​ക​ൻ ന​ജ്മു​ൽ ഹൊ​സൈ​ൻ ഷാ​ന്‍റോ (പൂ​ജ്യം), മെ​ഹി​ദി ഹ​സ​ൻ മി​റാ​സ് (അ​ഞ്ച്), മു​ഷ്ഫി​ഖു​ർ റ​ഹീം (പൂ​ജ്യം) എ​ന്നി​വ​ർ നി​രാ​ശ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​യ്ക്കു വേ​ണ്ടി മു​ഹ​മ്മ​ദ് ഷ​മി​യും അ​ക്സ​ർ പ​ട്ടേ​ലും ര​ണ്ടു​വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ​പ്പോ​ൾ ഹ​ർ​ഷി​ത് റാ​ണ ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.