വ​യ​നാ​ട്: ക​ല്‍​പ്പ​റ്റ​യി​ലെ കു​ടും​ബ കോ​ട​തി​യി​ല്‍ ബോം​ബ് ഭീ​ഷ​ണി. കു​ടും​ബ​കോ​ട​തി​യി​ലെ ജ​ഡ്ജി​ക്കാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. പോ​ലീ​സും ബോം​ബ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

ജ​ഡ്ജി​യു​ടെ മു​റി​യി​ല​ട​ക്കം ഡോ​ഗ് സ്‌​ക്വാ​ഡ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ല്‍ ഇ​തു​വ​രെ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അ​തേ​സ​മ​യം ക​ഴി​ഞ്ഞ ദി​വ​സം പൂ​ക്കോ​ട് വെ​റ്റി​ന​റി കോ​ള​ജി​ലേ​ക്കും സ​മാ​ന രീ​തി​യി​ലു​ള്ള ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യി​രു​ന്നു. ബോം​ബ് സ്‌​ക്വാ​ഡ് അ​ട​ക്കം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.