കണ്ണൂരിൽ മയക്കുമരുന്ന് ലഹരിയിൽ പ്രതി പോലീസുകാരെ ആക്രമിച്ചു; രണ്ട് എസ്ഐമാർക്ക് പരിക്ക്
Thursday, February 20, 2025 12:49 PM IST
കണ്ണൂർ: ഏച്ചൂരിൽ പോലീസ് സംഘത്തിനുനേരേ മയക്കുമരുന്ന് കേസ് പ്രതിയുടെ അക്രമണം. പിടികൂടിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മാച്ചേരി അത്തിക്കൽ ഹൗസിലെ പി.വി. ജിതിനാണ് മയക്കുമരുന്ന് ലഹരിയിൽ എസ്ഐമാരുൾപ്പെടെയുള്ള പോലീസ് സംഘത്തെ കൈയേറ്റം ചെയ്തത്.
ചക്കരക്കൽ എസ്ഐ പ്രവീൺ പുതിയാണ്ടി, പ്രൊബേഷൻ എസ്ഐ വിശാഖ് കെ. വിശ്വൻ എന്നിവർക്ക് നിസാരപരിക്കേറ്റു.
ബുധനാഴ്ച രാത്രി പത്തരയോടെ പട്രോളിംഗിനിടെയാണ് സംഭവം. മാച്ചേരിക്കടുത്ത് പ്രതിയുടെ ജീപ്പ് പോലീസ് പരിശോധിക്കുന്നതിനിടെ ഒന്നിനെയും വച്ചേക്കില്ലെന്ന് പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയായിരുന്നു.