ഇഷ്ടക്കാര്‍ക്ക് വാരിക്കോരി; കെ.വി.തോമസിന്റെ യാത്രാബത്ത 11.31 ലക്ഷമാക്കാൻ ശിപാർശ
Thursday, February 20, 2025 9:33 AM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയായ കെ.വിതോമസിന്റെ യാത്രാബത്ത ഇരട്ടിയായി ഉയര്‍ത്താന്‍ നിര്‍ദേശം. പ്രതിവര്‍ഷ തുക 11.31 ലക്ഷം രൂപയാക്കാനാണ് പൊതുഭരണ വകുപ്പിന്റെ ശിപാര്‍ശ.
ബജറ്റ് വിഹിതമായി അഞ്ച് ലക്ഷമാണ് കെ.വി.തോമസിന് യാത്രാബത്ത. ഇത് ഉയര്‍ത്താനാണ് പൊതുഭരണ വകുപ്പ് ധനവകുപ്പിന് ശിപാര്‍ശ നല്‍കിയത്.
പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനൂകൂല്യങ്ങളും വർധിപ്പിക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. പിഎസ്സി ചെയർമാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്കുള്ള ശമ്പളം ജില്ലാ ജഡ്ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമാക്കിയുള്ള വർധനവിനാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്.
മറ്റു സംസ്ഥാനങ്ങളിലെ പിഎസ്സി ചെയര്‍മാന്റെയും അംഗങ്ങളുടെയും വേതന വ്യവസ്ഥകൾ പരിഗണിച്ചാണ് വർധന വരുത്തിയത്.