കോഴിക്കോട്: മാരക മയക്കുമരുന്നുമായി രണ്ടു പേർ പിടിയിൽ. കോഴിക്കോട് വളയനാട് ആണ് സംഭവം.

പുൽപ്പള്ളി സ്വദേശി ജിത്തു.കെ സുരേഷ് (30), വളയനാട് സ്വദേശി മഹേഷ്‌ (33 ) എന്നിവരാണ് അറസ്റ്റിലായത്. 39.422 ഗ്രാം മെത്താംഫിറ്റമിൻ ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തു.

കോഴിക്കോട് എക്സൈസ് സ്‌പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. പ്രജിത്തും സംഘവുമാണ് പ്രതികളെ പിടികൂടിയത്.