ജ​യ്പൂ​ര്‍: ജൂ​ണി​യ​ര്‍ നാ​ഷ​ണ​ല്‍ ഗെ​യിം​സി​ല്‍ പ​വ​ര്‍ ലി​ഫ്റ്റി​ല്‍ സ്വ​ര്‍​ണ​മെ​ഡ​ല്‍ ജേ​താ​വാ​യ യാ​ഷ്തി​ക ആ​ചാ​ര്യ(17)​ക്ക് പ​രി​ശീ​ല​ന​ത്തി​നി​ടെ ദാ​രു​ണാ​ന്ത്യം.

270 കി​ലോ ഗ്രാം ​പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ ബാ​ല​ന്‍​സ് തെ​റ്റി വെ​യ്റ്റ് ബാ​ര്‍ ക​ഴു​ത്തി​ല്‍ വീ​ണാ​ണ് രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ യാ​ഷ്തി​ക മ​രി​ച്ച​ത്.

വെ​യി​റ്റ് ബാ​ര്‍ വീ​ണ് ക​ഴു​ത്തൊ​ടി​യു​ക​യാ​യി​രു​ന്നു. ഉ​ട​നെ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​പ്പോ​ഴെ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

പ​രി​ശീ​ല​ക​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ല്‍ 270 കി​ലോ സ്‌​ക്വാ​ട്ടി​ന് ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു യാ​ഷ്തി​ക. ബാ​ര്‍ തോ​ളി​ലെ​ടു​ത്തെ​ങ്കി​ലും ഇ​വ​ര്‍​ക്ക് ബാ​ല​ന്‍​സ് തെറ്റി.

ഗ്രി​പ്പി​ല്‍ നി​ന്ന് തെ​ന്നി​യ ബാ​ര്‍ അ​വ​രു​ടെ ക​ഴു​ത്തി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ പ​രി​ശീ​ല​ക​നും പ​രി​ക്കേ​റ്റു. പ​രി​ശീ​ല​ക​നും മ​റ്റു​ള്ള​വ​രും ചേ​ര്‍​ന്ന് ബാ​ര്‍ മാ​റ്റി കു​ട്ടി​ക്ക് സി​പി​ആ​ര്‍ ന​ല്‍​കി​യെ​ങ്കി​ലും ബോ​ധം വീ​ണ്ടെ​ടു​ക്കാ​നാ​യി​ല്ല.

പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം കു​ടും​ബ​ത്തി​ന് കൈ​മാ​റി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ല്‍ കു​ടും​ബം പ​രാ​തി ന​ല്‍​കി​യി​ല്ലെ​ങ്കി​ലും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

അ​ടു​ത്തി​ടെ, 29-ാമ​ത് രാ​ജ​സ്ഥാ​ന്‍ സ്റ്റേ​റ്റ് സ​ബ്-​ജൂ​ണി​യ​ര്‍ ആ​ന്‍​ഡ് സീ​നി​യ​ര്‍ പു​രു​ഷ-​വ​നി​താ എ​ക്വി​പ്പ്ഡ് ബെ​ഞ്ച് പ്ര​സ് ചാം​പ്യ​ന്‍​ഷി​പ്പി​ല്‍ സ്വ​ര്‍​ണ മെ​ഡ​ല്‍ നേ​ടി​യ യ​ഷ്തി​ക പ​വ​ര്‍​ലി​ഫ്റ്റിം​ഗി​ലെ വ​ള​ര്‍​ന്നു​വ​രു​ന്ന താ​ര​മാ​യി​രു​ന്നു.

ഗോ​വ​യി​ല്‍ ന​ട​ന്ന 33-ാമ​ത് ദേ​ശീ​യ ബെ​ഞ്ച് പ്ര​സ് ചാം​പ്യ​ന്‍​ഷി​പ്പി​ല്‍ എ​ക്വി​പ്പ്ഡ് വി​ഭാ​ഗ​ത്തി​ല്‍ സ്വ​ര്‍​ണ​വും ക്ലാ​സി​ക് വി​ഭാ​ഗ​ത്തി​ല്‍ വെ​ള്ളി​യും നേ​ടി ദേ​ശീ​യ ത​ല​ത്തി​ല്‍ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.