ഒമ്പതാം ക്ലാസ് വിദ്യാർഥി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
Thursday, February 20, 2025 12:14 AM IST
തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കടയ്ക്കാവൂരിലാണ് സംഭവം.
നിലയ്ക്കാമുക്ക് പെരുംകുളം ഭജനമഠം മംഗ്ലാവില്‍ വീട്ടില്‍ തങ്കരാജ്-അശ്വതി ദമ്പതികളുടെ മകന് വൈഷ്ണവ് ടി. രാജ് (14) ആണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം.
കടയ്ക്കാവൂര്‍ എസ്എസ്പിബിഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. പോലീസ് മേൽനടപടി സ്വീകരിച്ചു.