നാ​ഗ്പു​ർ: ര​ഞ്ജി ട്രോ​ഫി സെ​മി ഫൈ​ന​ലി​ല്‍ വി​ദ​ര്‍​ഭ​യ്‌​ക്കെ​തി​രേ മും​ബൈ​യു​ടെ ഒ​ന്നാ​മി​ന്നിം​ഗ്സ് 270 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. ഇ​തോ​ടെ വി​ദ​ർ​ഭ 114 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക ലീ​ഡ് സ്വ​ന്ത​മാ​ക്കി.

സെ​ഞ്ചു​റി​യോ​ടെ മു​ന്നി​ൽ​നി​ന്നു ന​യി​ച്ച വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ ആ​കാ​ശ് ആ​ന​ന്ദി​ന്‍റെ ചെ​റു​ത്തു​നി​ല്പാ​ണ് വ​ൻ ത​ക​ർ​ച്ച​യി​ൽ​നി​ന്ന് മും​ബൈ​യെ ക​ര​ക​യ​റ്റി​യ​ത്. 256 പ​ന്തി​ൽ 11 ബൗ​ണ്ട​റി​ക​ൾ ഉ​ൾ​പ്പെ​ടെ 106 റ​ൺ​സെ​ടു​ത്ത ആ​കാ​ശ് ആ​ണ് മും​ബൈ നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ.

അ​തേ​സ​മ​യം, സി​ദ്ധേ​ഷ് ലാ​ഡ് (35), ശാ​ർ​ദു​ൽ താ​ക്കൂ​ർ (37), ത​നു​ഷ് കോ​ട്യാ​ൻ (33), നാ​യ​ക​ൻ അ​ജി​ങ്ക്യ ര​ഹാ​നെ (18), മോ​ഹി​ത് ആ​വ​സ്തി (10) എ​ന്നി​വ​രൊ​ഴി​കെ മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം പോ​ലും ക​ട​ക്കാ​നാ​യി​ല്ല.

ര​ണ്ടാം ദി​നം ഒ​രു ഘ​ട്ട​ത്തി​ൽ ര​ണ്ടി​ന് 113 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന മും​ബൈ പൊ​ടു​ന്ന​നെ ആ​റി​ന് 118 എ​ന്ന നി​ല​യി​ലേ​ക്ക് വീ​ണി​രു​ന്നു. അ​ഞ്ച് റ​ണ്‍​സി​നി​ടെ നാ​ല് വി​ക്ക​റ്റു​ക​ളാ​ണ് അ​വ​ര്‍​ക്ക് ന​ഷ്ട​മാ​യ​ത്. പി​ന്നീ​ട് ഏ​ഴാം വി​ക്ക​റ്റി​ൽ ശാ​ർ​ദു​ൽ താ​ക്കൂ​റി​നൊ​പ്പം 60 റ​ൺ​സും ഏ​ഴാം വി​ക്ക​റ്റി​ൽ ത​നു​ഷ് കോ​ട്യാ​നൊ​പ്പം 69 റ​ൺ​സും കൂ​ട്ടി​ച്ചേ​ർ​ത്ത ആ​കാ​ശ് ആ​ന​ന്ദാ​ണ് മും​ബൈ​യെ മാ​ന്യ​മാ​യ സ്കോ​റി​ലേ​ക്ക് ന​യി​ച്ച​ത്.

വി​ദ​ർ​ഭ​യ്ക്കാ​യി പി.​ആ​ർ. രേ​ഖ​ഡെ 55 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ യ​ഷ് താ​ക്കൂ​ർ, ഹ​ർ​ഷ് ദു​ബെ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.