ഫുട്ബോൾ താരമായ വിദ്യാർഥിക്ക് ക്രൂരമർദനം; കർണപുടം തകർന്നു
Tuesday, February 18, 2025 8:27 PM IST
കോഴിക്കോട്: ഫുട്ബോൾ കളിക്കാനെത്തിയ എട്ടാം ക്ലാസുകാരനെ മറ്റൊരു സ്കൂളിലെ വിദ്യർഥികൾ മർദിച്ചതായി പരാതി. തങ്ങളുടെ സ്കൂളിന്റെ ഗ്രൗണ്ടിൽ വച്ച് ഫുട്ബോൾ കളിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.
മർദനത്തിൽ എട്ടാം ക്ലാസുകാരന്റെ കർണപുടം തകർന്നു. സംഭവത്തിൽ പോലീസ് കേസെടുക്കാൻ വൈകി എന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം നടന്നത്. പിറ്റേന്ന് തന്നെ പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല.
തുടർന്ന് റൂറൽ എസ്പിക്ക് കുടുംബം നേരിട്ട് പരാതി നൽകി. അതിനുശേഷമാണ് കേസെടുക്കാൻ പോലീസ് തയാറായതെന്ന് ബന്ധുക്കൾ പറഞ്ഞു.