ശശി തരൂരിന് നല്ല ഉപദേശം കൊടുത്തിട്ടുണ്ട്: കെ.സുധാകരൻ
Monday, February 17, 2025 4:55 PM IST
തിരുവനന്തപുരം: ശശി തരൂരിന് താന്‍ നല്ല ഉപദേശം കൊടുത്തിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. സംസ്ഥാനസര്‍ക്കാരിനെ പുകഴ്ത്തി തരൂർ ലേഖനം എഴുതിയതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം. ശശി തരൂരിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.
വ്യക്തികള്‍ക്ക് പല തീരുമാനമുണ്ടാകാം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ തീരുമാനമുണ്ട്. പാര്‍ട്ടിയുടെ തീരുമാനമാണ് ഔദ്യോഗികമായി ഞങ്ങള്‍ അനുസരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നത്. ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ നിന്ന് പുറത്താക്കണോ എന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും.
അതിന് കഴിവുള്ള നേതാക്കളുടെ കൈകളിലാണ് പാര്‍ട്ടിയുള്ളത്. അതില്‍ ഞങ്ങള്‍ക്ക് അഭിപ്രായമില്ല. താൻ പറയേണ്ട കാര്യം അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്നും സുധാകരന് പറഞ്ഞു.