മാണ്ഡ്യ: ക​ർ​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​യി​ൽ പ​തി​ന​ഞ്ചു​കാ​ര​ന്‍റെ കൈ​യി​ലി​രു​ന്ന തോ​ക്കി​ൽ​നി​ന്നും വെ​ടി​യേ​റ്റ് നാ​ല് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കു​ട്ടി​യു​ടെ അ​മ്മ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

മാ​ണ്ഡ്യ നാ​ഗ​മം​ഗ​ല താ​ലൂ​ക്കി​ലാ​ണ് സം​ഭ​വം. പ​ഞ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ഞ്ഞ് അ​ഭി​ജീ​ത് (4) ആ​ണ് മ​രി​ച്ച​ത്.