യുഎസിൽനിന്ന് അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്നാം വിമാനം എത്തി
Sunday, February 16, 2025 10:40 PM IST
അമൃത്സർ: അമേരിക്കയിൽനിന്നുള്ള അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള മൂന്നാം വിമാനം പഞ്ചാബിലെത്തി. അമൃത്സർ വിമാനത്താവളത്തിലാണ് കുടിയേറ്റക്കാരുമായുള്ള വിമാനം ഇറങ്ങിയത്.
112 പേർ വിമാനത്തിലുള്ളതായാണ് വിവരം. നേരത്തെ രണ്ട് വിമാനങ്ങളിൽ എത്തിച്ച അനധികൃത കുടിയേറ്റക്കാരെ വിമാനത്തിൽ കൈ കാലുകൾ ബന്ധിച്ച് കൊണ്ടുവന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.