ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; ഇരുനില വീട് കത്തി നശിച്ചു
Sunday, February 16, 2025 9:58 PM IST
മംഗളൂരു: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ ഇരുനില വീട് കത്തി നശിച്ചു. മംഗളൂരു കർക്കള തെല്ലാരു റോഡിലെ മരതപ്പ ഷെട്ടി കോളനിയിലാണ് സംഭവം.
പുലർച്ചെ നാലോടെയാണ് അപകടമുണ്ടായത്. ചാർജ് ചെയ്യുന്നതിനായി സോഫയിൽ വച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.
അഗ്നിശമന സേനയെത്തി രണ്ടര മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. വീട്ടുടമസ്ഥൻ കിഷോർ കുമാർ ഷെട്ടിക്ക് നിസാര പരിക്കേറ്റു.