ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂൾ എഫ്സിക്ക് ജയം
Sunday, February 16, 2025 9:50 PM IST
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ എഫ്സിക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ വോൾവ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ തോൽപ്പിച്ചത്.
ലിവർപൂളിന് വേണ്ടി ലൂയിസ് ഡയസും മുഹമ്മദ് സാലയും ആണ് ഗോളുകൾ നേടിയത്. മാത്യൂസ് കുൻഹയാണ് വോൾവ്സിനായി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ലിവർപൂളിന് 60 പോയിന്റായി. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ലിവർപൂൾ കുതിപ്പ് തുടരുകയാണ്.