ടെ​ഹ്റാ​ൻ: മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ പ്രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യി യമ​നു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യമ​ന്ത്രി. നി​മി​ഷ​യു​ടെ മാ​ത്ര​മ​ല്ല മ​റ്റു പ​ല​രു​ടെ​യും മോ​ച​ന​ത്തി​നാ​യി ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യമ​ന്ത്രി സെ​യ്ദ് അ​ബ്ബാ​സ് അ​റി​യി​ച്ചു.

നി​മി​​ഷ​പ്രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യി ഇ​റാ​ൻ ഇ​ട​പെ​ടു​ന്നു​വെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ട് നേ​ര​ത്തെ വ​ന്നി​രു​ന്നു. നി​മി​ഷ​പ്രി​യ​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ലൂ​ടെ 40,000 ഡോ​ള​ർ കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ കു​ടും​ബ​ത്തി​ന് കൈ​മാ​റി​യെ​ന്ന് കേ​ന്ദ്രമ​ന്ത്രി കീ​ർ​ത്തി​വ​ർ​ധ​ൻ സിം​ഗ് രാ​ജ്യ​സ​ഭ​യി​ൽ അ​റി​യി​ച്ചി​രു​ന്നു.

ഇ​നി​യു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​യി നി​മി​ഷ​പ്രി​യ​യു​ടെ കു​ടും​ബ​വും കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ കു​ടും​ബ​വും ത​മ്മി​ൽ ച​ർ​ച്ച തു​ട​രു​ക​യാ​ണ്. മോ​ച​നം സാ​ധ്യ​മാ​ക്കാ​ൻ ര​ണ്ട് കു​ടും​ബ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച വി​ജ​യി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

2017 ജൂ​ലൈ​യി​ല്‍ ആ​ണ് നി​മി​ഷ​പ്രി​യ അ​റ​സ്റ്റി​ലാ​യ​ത്. തു​ട​ർ​ന്ന് 2020 ലാ​ണ് വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്.