ഡി സോൺ കലോത്സവം അലങ്കോലപ്പെടുത്താനുള്ള ശ്രമം എസ്എഫ്ഐ തുടരുന്നു: കെഎസ്യു
Sunday, February 16, 2025 5:10 PM IST
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവം അലങ്കോലപ്പെടുത്താനുള്ള ശ്രമം എസ്എഫ്ഐ തുടരുന്നതായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. എസ്എഫ്ഐ ഇത്തരം വില കുറഞ്ഞ സമീപനങ്ങളിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കലോത്സവത്തിലെ സംഘർഷത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത എസ്എഫ്ഐ നേതാവ് ഇന്ന് പുനരാരംഭിച്ച കലോത്സവ വേദിയിലെത്തിയത് മനപൂർവം സംഘർഷം സൃഷ്ടിക്കാനാണ് എന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
ആറാം പ്രതിയായ എസ്എഫ്ഐ നേതാവ് അഷ്റഫാണ് കലോത്സവം നടക്കുന്ന മാളാ ഹോളിഗ്രേസ് കോളജിലെത്തിയത്. ഡി സോൺ കലോത്സവം ഭംഗിയായി പൂർത്തിയാക്കുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.