ബലാത്സംഗ കേസിൽ യുട്യൂബർ അറസ്റ്റിൽ
Sunday, February 16, 2025 4:03 PM IST
കളമശേരി: ബലാത്സംഗ കേസിൽ പ്രതിയായ യുട്യൂബർ അറസ്റ്റിൽ. മലപ്പുറം തിരൂരിലെ സൗത്ത് അന്നാര ഭാഗം കറുകപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് നിഷാൽ (25) ആണ് പിടിയിലായത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ലൈംഗികമായി ഉപയോഗിച്ച് നഗ്ന വീഡിയോകളും ഫോട്ടോകളും ഇയാൾ പകർത്തുകയായിരുന്നു. തുടർന്ന് ഇവ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കളമശേരി പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.
പ്രതിക്കെതിരേ വിവിധ സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.