ടൂറിസ്റ്റ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; അധ്യാപിക മരിച്ചു, ഭർത്താവിന് പരിക്ക്
Sunday, February 16, 2025 2:33 PM IST
മലപ്പുറം: എരുമമുണ്ടയിൽ ടൂറിസ്റ്റ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം. ഓട്ടോറിക്ഷാ യാത്രികയായ എരുമമുണ്ട സ്വദേശി ഷൈനിയാണ് മരിച്ചത്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഭർത്താവ് ബാബുവിനും ഒപ്പമുണ്ടായിരുന്ന അയൽവായി ലൂസിക്കും അപകടത്തിൽ പരിക്കേറ്റു.
ഇന്ന് രാവിലെ പള്ളിയിൽ പോയി മടങ്ങി വരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബാബുവിനെയും ലൂസിയെയും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.