കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന് മരിച്ചു
Sunday, February 16, 2025 12:12 PM IST
കണ്ണൂര്‍: കോളയാട് കാട്ടുതേനീച്ചയുടെ കുത്തേറ്റ് വയോധികന് മരിച്ചു. ആലച്ചേരി സ്വദേശി ഗംഗാധരന് (68) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പച്ചക്കറി തോട്ടത്തില്‍വച്ച് കാട്ടുതേനീച്ചയുടെ ആക്രമണത്തിന് ഇരയായത്.
വീടിനടുത്തുള്ള പച്ചക്കറി തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് കാട്ടു തേനീച്ചയുടെ കുത്തേറ്റത്.
തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകീട്ടോടെ മരണം സംഭവിച്ചു.