വടകരയിൽ സ്വകാര്യബസിടിച്ച് കാൽനടയാത്രക്കാരി മരിച്ചു; മറ്റൊരു സ്ത്രീക്ക് ഗുരുതര പരിക്ക്
Sunday, February 16, 2025 11:12 AM IST
കോഴിക്കോട്: വടകരയിൽ സ്വകാര്യബസ് ഇടിച്ച് തമിഴ്നാട് സ്വദേശിനിയായ കാൽനടയാത്രക്കാരി മരിച്ചു. മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.
വടകര ലിങ്ക് റോഡിൽ രാവിലെ ഏഴോടെയായിരുന്നു അപകടം. തണ്ണീർപന്തലിൽ നിന്നും വടകര പഴയ സ്റ്റാൻഡിലേക്കു വരികയായിരുന്ന സ്വകാര്യബസാണ് ഇടിച്ചത്. പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.