മുനമ്പം സമരം: പദയാത്രയും ധർണയും ഇന്ന്
Sunday, February 16, 2025 9:16 AM IST
കൊച്ചി: കാലങ്ങളായി മുനന്പത്തു താമസിക്കുന്നവരുടെ ഭൂമിയിലുള്ള റവന്യു അവകാശങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് പദയാത്രയും ധർണയും ദീപശിഖാ പ്രയാണവും നടത്തും.
മുനമ്പം കടപ്പുറം വേളാങ്കണ്ണിമാതാ പള്ളിയിൽനിന്നു ചെറായി ബീച്ചിലെ ഭുവനേശ്വരി ക്ഷേത്ര പരിസരം വരെയാണു പദയാത്ര.
വൈകുന്നേരം അഞ്ചിന് ഭൂസംരക്ഷണ സമിതി സമരപ്പന്തലിൽ പാഷനിസ്റ്റ് സഭയുടെ ഇന്ത്യൻ വൈസ് പ്രോവിൻസ് കൺസൾട്ടന്റ് ഫാ. സുഗുണൻ ലോറൻസ് പദയാത്ര ഉദ്ഘാടനം ചെയ്യും.
5.45ന് നടക്കുന്ന പൊതുസമ്മേളനം എസ്എൻഡിപി വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി.വിജയൻ ഉദ്ഘാടനം ചെയ്യും. ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ അധ്യക്ഷത വഹിക്കും. ഫാ. ആന്റണി തോമസ് പോളക്കാട്ട്, സമരസമിതി കൺവീനർ ജോസഫ് ബെന്നി തുടങ്ങിയവർ പ്രസംഗിക്കും.