മഹാരാഷ്ട്രയില്‍ നഴ്സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി; കാമുകൻ അറസ്റ്റിൽ
Sunday, February 16, 2025 2:05 AM IST
ജല്ഡന: മഹാരാഷ്ട്രയില്‍ നഴ്സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മോണിക്ക സുമിത് നിര്‍മലിനെ (30) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഛത്രപതി സംഭാജിനഗറിലെ ആയുഷ്മാന്‍ ആശുപത്രിയിലെ നഴ്സാണ് ഇവർ.
ലാസൂരിനടുത്തുള്ള ഫാമില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ യുവതിയുടെ കാമുകന് ശൈഖ് ഇര്ഫാന് പാഷയെ (35) പോലീസ് അറസ്റ്റ് ചെയ്തു.
കുഴിച്ചിട്ട നിലയില്‍ മോണിക്കയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മോണിക്കയുടെ വസ്ത്രങ്ങളുടെ കത്തിയ ഭാഗങ്ങളും സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തി.