മലപ്പുറത്ത് പട്ടാപ്പകൽ വൃദ്ധ ദമ്പതികളെ മയക്കികിടത്തി കവർച്ച
Saturday, February 15, 2025 11:17 PM IST
മലപ്പുറം: വളാഞ്ചേരിയില്‍ വൃദ്ധ ദമ്പതികളെ മയക്കികിടത്തി വീട്ടില്‍ മോഷണം. മലപ്പുറം വളാഞ്ചേരി കോട്ടപ്പുറത്ത് കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം.
കോട്ടപ്പുറം സ്വദേശി ചന്ദ്രന് (75), ചന്ദ്രമതി (63) ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്. ആറ് പവന് സ്വര്‍ണാഭരണങ്ങളാണ് മോഷണംപോയത്.
ചന്ദ്രമതിയുടെ മാലയും, വളയും ഉള്‍പ്പെടെ നഷ്ടപ്പെട്ടിട്ടുണ്ട്. മയക്ക് ഗുളിക ചേര്‍ത്ത ജ്യൂസ് നല്‍കിയാണ് കവർച്ച നടത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.