വീണ്ടും നിരാശ; മോഹൻ ബഗാനെതിരെ ബ്ലാസ്റ്റേഴ്സിന് പരാജയം
Saturday, February 15, 2025 9:44 PM IST
കൊച്ചി: ഐഎസ്എല്ലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയത്.
മോഹൻ ബഗാനു വേണ്ടി ജാമി മക്ലാരൻ രണ്ടു ഗോളുകൾ നേടി. ആൽബർട്ടോ റോഡ്രിഗസ് ഒരു ഗോളും സ്കോർ ചെയ്തു. 28-ാം മിനിറ്റിലും 40-ാം മിനിറ്റിലും ആയിരുന്നു മക്ലാരന്റെ ഗോളുകൾ പിറന്നത്. രണ്ടാം പകുതിയിൽ 66-ാം മിനിറ്റിൽ പന്ത് വലയിലെത്തിച്ച് ആൽബർട്ടോ റോഡ്രിഗസ് ബഗാന്റെ മൂന്നാം ഗോളും നേടുകയായിരുന്നു.
വിജയത്തോടെ മോഹൻ ബഗാനു 49 പോയിന്റായി. ഒന്നാം സ്ഥാനത്തുള്ള മോഹൻ ബഗാൻ കുതിപ്പു തുടരുകയാണ്. പരാജയത്തോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യത മങ്ങി.