മന്ത്രി പറഞ്ഞ കണക്ക് മാത്രമേ തരൂരിന് കിട്ടിക്കാണൂ; പൂട്ടിപ്പോയ വ്യവസായങ്ങളാണ് കേരളത്തില്‍ കൂടുതല്‍: ചെന്നിത്തല
Saturday, February 15, 2025 6:59 PM IST
തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ വ്യവസായങ്ങള്‍ വളരുകയോ പുതിയ വ്യവസായങ്ങള്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
പൂട്ടിപ്പോയ വ്യവസായങ്ങളാണ് കേരളത്തില്‍ കൂടുതല്‍. പൊതുമേഖല സ്ഥാപനങ്ങള്‍ മിക്കവാറും നഷ്ടത്തിലേക്ക് കൂപ്പു കുത്തുകയാണ്. ശശി തരൂര്‍ തെറ്റിദ്ധരിച്ച് പറഞ്ഞതാണെന്നാണ് വിശ്വാസം.
ഇതുസംബന്ധിച്ച് മന്ത്രി പറഞ്ഞ വിവരങ്ങള്‍ മാത്രമേ അദ്ദേഹത്തിന് കിട്ടിക്കാണുകയുള്ളൂ. ഒരു മിനിറ്റില്‍ വ്യവസായങ്ങള്‍ തുടങ്ങുന്നതിനല്ല, പൂട്ടുന്നതിനുള്ള സാഹചര്യമാണ് കേരളത്തിലുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ വ്യവസായരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ പുകഴ്ത്തി ശശി തരൂര്‍ എഴുതിയെ ലേഖനം വിവാദമായ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.