കേരളത്തിന്റെ റിയാലിറ്റി അറിയുന്നവർ ഇങ്ങനെ പറയില്ല: തരൂരിനെതിരെ കെ.സി. വേണുഗോപാൽ
Saturday, February 15, 2025 5:55 PM IST
ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെ പുകഴ്ത്തി ലേഖനമെഴുതിയ ശശി തരൂർ എംപിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കേരളത്തിന്റെ റിയാലിറ്റി അറിയുന്നവർ ഇങ്ങനെ പറയില്ലെന്ന് വേണുഗോപാൽ വിമർശിച്ചു.
ഏത് സാഹചര്യത്തിലാണ് പറഞ്ഞതെന്ന് അദ്ദേഹത്തോട് ചോദിച്ച് മനസിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ സ്റ്റാര്‍ട്ട് അപ്പ് രംഗത്തെ വളര്‍ച്ചയും വ്യവസായ സൗഹൃദ റാങ്കിംഗിൽ കേരളം ഒന്നാമത് എത്തിയത് ചൂണ്ടിക്കാട്ടി തരൂർ ദിനപത്രത്തിൽ ലേഖനമെഴുതിയിരുന്നു. കൂടാതെ മോദിയുടെയും ട്രംപിന്റെയും പ്രസ്താവനകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും വ്യാപാര മേഖലയില്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തോടെ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനെതിരേ വിമർശനമുയർന്നെങ്കിലും നിലപാടിൽ ഉറച്ചു നിൽക്കുന്നതായി തരൂർ വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്ല കാര്യങ്ങള്‍ ചെയ്താൽ അംഗീകരിക്കണമെന്നും തന്റെ നിലപാടിൽ മാറ്റമില്ലെന്നും ശശി തരൂർ എംപി വ്യക്തമാക്കി.
വര്‍ഷങ്ങളായി താൻ പറയുന്ന കാര്യമാണിത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ലേഖനമെഴുതിയതെന്നും തരൂർ വ്യക്തമാക്കി.