കടലിൽ കുളിക്കാൻ ഇറങ്ങിയ വിദേശ വനിത മുങ്ങി മരിച്ചു
Saturday, February 15, 2025 4:01 PM IST
തിരുവനന്തപുരം: പുളിങ്കുടിയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദേശ വനിത മുങ്ങി മരിച്ചു. അമേരിക്കൻ പൗരത്വമുള്ള ബ്രിജിത്ത് ഷാർലറ്റാണ് മരിച്ചത്.
കടലിൽ കുളിക്കാൻ ഇറങ്ങവേ ശക്തമായ തിരയിൽപ്പെട്ടാണ് അപകടം. രക്ഷിക്കാനിറങ്ങിയ വിദേശ പൗരൻ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്.