വിനോദ സഞ്ചാരികളെ ഭീഷണിപ്പെടുത്തി കവർച്ച; പ്രതികൾ പിടിയിൽ
Saturday, February 15, 2025 4:01 PM IST
തിരുവനന്തപുരം: വിനോദ സഞ്ചാരികളെ മർദിച്ച് കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. തിരുവനന്തപുരം വർക്കലയിൽ ആണ് സംഭവം. ഇടവ വെൺകുളം സ്വദേശി ജാസിം മൻസിലിൽ ജാഷ് മോൻ(32), വർക്കല ജനാർദ്ദനപുരം പാപനാശത്ത് പാറവിള വീട്ടിൽ വിഷ്ണു (31), മണമ്പൂർ തൊട്ടിക്കല്ല് നന്ദു( 29) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ചൊവാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാപ്പിൽ ബീച്ചിലെത്തിയ വർക്കല ചെമ്മരുതി സ്വദേശികളായ ബിജോയ് (19), നന്ദു (18) എന്നിവരാണ് ആക്രമണത്തിനിരയായത്.
പ്രതികൾ യുവാക്കളെ മർദിക്കുകയും ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കൾ തട്ടിയെടുക്കുകയുമായിരുന്നു. തുടർന്ന് യുവാക്കളുടെ വസ്ത്രം ബലംപ്രയോഗിച്ച് ഊരി വാങ്ങി കായലിൽ എറിഞ്ഞു.
45,000 രൂപ വില വരുന്ന മൊബൈൽ ഫോൺ, 7500 രൂപ വില വരുന്ന ഹെൽമറ്റ്, 3000 രൂപ വിലവരുന്ന ഷൂസ്, 1400 രൂപയും മറ്റു രേഖകളുമടങ്ങിയ പഴ്സ് എന്നിവയാണ് പ്രതികൾ കവർന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാർഡ്ചെയ്തു.