ഓച്ചിറയിൽ ബാർ പരിസരത്ത് യുവാക്കൾക്ക് ക്രൂര മർദനം
Saturday, February 15, 2025 3:02 PM IST
കൊല്ലം: ഓച്ചിറയിൽ ബാർ പരിസരത്ത് യുവാക്കൾക്ക് ക്രൂര മർദനം. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. തടി കഷ്ണം കൊണ്ടും ഹെൽമറ്റ് ഉപയോഗിച്ചുമാണ് മർദനം നടത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. കരുനാഗപ്പള്ളി സ്വദേശികളായ വിനീഷ്, ഷോബി എന്നിവർക്കാണ് മർദനമേറ്റത്.
സംഭവത്തിൽ ആക്രമി സംഘത്തിലെ മൂന്നു പേരെ ഓച്ചിറ പോലീസ് പിടികൂടി. അനന്തു, സിദ്ധാർഥ്, റിനു എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പമുണ്ടായി ഷിബു എന്ന പ്രതി ഒളിവിലാണ്.
ഓച്ചിറ വലിയകുളങ്ങര സ്വദേശികളാണ് പ്രതികൾ. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.