കേന്ദ്ര വായ്പ; സർക്കാരുമായി യോജിച്ച സമരത്തിന് തയാറെന്ന് കെ.സുധാകരൻ
Saturday, February 15, 2025 2:57 PM IST
തിരുവനന്തപുരം: പണം തിരിച്ചടയ്ക്കണമെന്ന ഉപാധിയോടെ വയനാട് പുനരധിവാസത്തിന് കേന്ദ്രം 529.50 കോടി വായ്പ അനുവദിച്ച സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കേന്ദ്രസര്‍ക്കാറിന് മനുഷ്യത്വമില്ല. വിഷയത്തിൽ സംസ്ഥാന സർക്കാരുമായി യോജിച്ച സമരത്തിന് തയാറാണെന്ന് സുധാകരൻ പ്രതികരിച്ചു.
ഈ നടപടി വേണ്ടിയിരുന്നില്ല. പലിശയ്ക്ക് വായ്പയെടുക്കാന്‍ ആണെങ്കില്‍ ഇവിടെ ആകാമായിരുന്നു. എല്ലാം നഷ്ടപ്പെട്ട് നില്ക്കുന്നവരോട് ആണ് ഈ ക്രൂരത കാണിക്കുന്നത്. ഇതിനെതിരേ ആവശ്യമെങ്കിൽ സിപിഎമ്മുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും സുധാകരന് പറഞ്ഞു.