ബലം പ്രയോഗിച്ചത് നിയമപ്രകാരം; കമ്പംമെട്ട് സിഐയ്ക്ക് അനുകൂലമായി വീണ്ടും റിപ്പോർട്ട്
Saturday, February 15, 2025 1:52 PM IST
ഇടുക്കി: കൂട്ടാറിൽ ഓട്ടോ ഡ്രൈവറെ മർദിച്ച കമ്പംമെട്ട് സിഐയ്ക്ക് അനുകൂലമായി വീണ്ടും റിപ്പോർട്ട്. കട്ടപ്പന ഡിവൈഎസ്പിയാണ് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്.
കൂട്ടം കൂടി നിന്ന ആളുകളെ പിരിച്ചു വിടാൻ നിയമപരമായി മാത്രമാണ് ബലം പ്രയോഗിച്ചതെന്ന് ഇടുക്കി എസ്പിക്ക് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. പുതുവത്സര ദിനത്തിൽ കൂട്ടാറിൽ മദ്യപിച്ച് കൂട്ടം കൂടി നിന്ന് വാഹനങ്ങൾക്ക് നേരെ പടക്കം എറിഞ്ഞവരെ പിരിച്ചുവിടുന്നതിനിടയിലാണ് ഓട്ടോ ഡ്രൈവര്‍ മുരളിധരന് മർദനം ഏറ്റതെന്നാണ് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ റിപ്പോർട്ട്.
കമ്പംമെട്ട് സിഐ നടത്തിയത് നിയമപരമായ ബലപ്രയോഗം മാത്രമാണ്. രണ്ട് എസ്ഐമാർ ഉൾപ്പെട്ട സംഘം പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും പിരിഞ്ഞു പോകാതെ വന്നതിനെ തുടർന്നാണ് സിഐ എത്തിയത്. സിഐക്കെതിരെ നടപടി ആവശ്യം ഇല്ലെന്നും ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച റിപ്പോർട്ടിൽ പറയുന്നു.