മദ്യവില്പനയെ എതിർത്തു; യുവാക്കളെ കുത്തികൊന്നു
Saturday, February 15, 2025 1:28 PM IST
ചെന്നൈ: തമിഴ്നാട്ടിൽ മദ്യവില്പന എതിർത്തതിനു രണ്ട് യുവാക്കളെ കുത്തികൊന്നു. എഞ്ചിനിയറിംഗ് വിദ്യാർഥിയായ ഹരിശക്തി (20), സുഹൃത്ത് ഹരീഷ് (25) എന്നിവരാണ് കൊല്ലപ്പെട്ടത്.
അനധികൃതമായി മദ്യം വിൽക്കുന്നവരുമായി ഇവർ വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. തമിഴ്നാട്ടിലെ മയിലാടുതുറ മുട്ടത്താണ് സംഭവം.
അനധികൃത മദ്യവിൽപ്പനെയെ പറ്റി പോലീസിൽ വിവരം നൽകിയെന്ന സംശയത്തിന്റെ പേരിലാണ് കൊലപാതകം. മയിലാടുതുറൈയ്ക്ക് സമീപമുള്ള മുട്ടം നോർത്ത് റോഡ് പ്രദേശത്ത് രാജ്കുമാർ, തങ്കദുരൈ, മൂവേന്തൻ എന്നിവർ മദ്യം വിറ്റിരുന്നു.
ദിവസങ്ങൾക്ക് മുൻപ് പ്രദേശത്ത് പോലീസ് നടത്തിയ റെയ്ഡിൽ രാജ്കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് രാജ്കുമാറിനെ ജാമ്യത്തിൽ വിട്ടയച്ചത്.