കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ല; തരൂരിനെ തള്ളി സതീശന്
Saturday, February 15, 2025 12:06 PM IST
തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന ശശി തരൂരിന്റെ നിലപാട് തള്ളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. നിലവില്‍ കേരളം മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമല്ല. അത് മെച്ചപ്പെട്ട് വരണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ് തങ്ങളെന്നും സതീശന് പ്രതികരിച്ചു.
ഏത് സാഹചര്യത്തിലാണ് തരൂര്‍ അത്തരമൊരു ലേഖനം എഴുതിയതെന്ന് അറിയില്ല. അക്കാര്യം പാര്‍ട്ടി പരിശോധിക്കട്ടെ. മൂന്ന് ലക്ഷം സംരഭങ്ങള്‍ തുടങ്ങിയെന്നുള്ള സര്‍ക്കാരിന്റെ അവകാശവാദത്തോട് തങ്ങള്‍ക്ക് യോജിപ്പില്ല. അത്രയും സംരഭങ്ങള്‍ കേരളത്തില്‍ തുടങ്ങിയിട്ടില്ലെന്ന് സതീശന് പറഞ്ഞു.
കേരളത്തിന്റെ വ്യവസായ രംഗത്തുണ്ടാവുന്ന മാറ്റങ്ങളെ പ്രശംസിച്ച് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗവും എംപിയുമായ ശശി തരൂര്‍ ദേശീയ മാധ്യമത്തിൽ ലേഖനമെഴുതിയത് പാർട്ടിയെ വെട്ടിലാക്കിയിരുന്നു. വ്യവസായിക മേഖലയിലെ കേരളത്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്നായിരുന്നു തരൂരിന്റെ പുകഴ്ത്തല്‍. ഇതിന് പിന്നാലെ തരൂരിന് നന്ദി പറഞ്ഞുകൊണ്ട് വ്യവസായ മന്ത്രി പി.രാജീവും രംഗത്തെത്തിയിരുന്നു.