വയനാടിനുള്ള സഹായം ഔദാര്യമല്ല; കേന്ദ്രം മാന്യത കാട്ടിയില്ലെന്ന് സതീശൻ
Saturday, February 15, 2025 11:25 AM IST
തിരുവനന്തപുരം: പണം തിരിച്ചടയ്ക്കണമെന്ന ഉപാധിയോടെ വയനാട് പുനരധിവാസത്തിന് കേന്ദ്രം 529.50 കോടി വായ്പ അനുവദിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വയനാടിനുള്ള സഹായം കേന്ദ്രത്തിന്റെ ഔദാര്യമല്ല. അത് കേരളത്തിന്റെ അവകാശമാണെന്ന് സതീശന് പ്രതികരിച്ചു.
കേരളത്തോട് പൂര്‍ണ അവഗണനയാണ് കാണിക്കുന്നത്. കേന്ദ്രത്തിന്റേത് മാന്യതയില്ലാത്ത നിലപാടാണെന്നും സതീശൻ പറഞ്ഞു.
കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ച് പോയ മനുഷ്യര്‍ക്ക് കൊടുക്കേണ്ട പണമാണ് 50 വര്‍ഷത്തിനകം തിരിച്ച് അടയ്ക്കണമെന്ന് പറയുന്നത്. ഇത്രയൊക്കെ മതി നിങ്ങള്‍ക്ക് എന്നുള്ള പരിഹാസം അതിലുണ്ട്. അത് ശരിയല്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളതെന്ന് സതീശൻ കൂട്ടിച്ചേർത്തു.