ഗ്രാൻഡ് ചോദിച്ചപ്പോൾ വായ്പ തന്നു; കേന്ദ്രം കേരളത്തെ അവഹേളിക്കുന്നെന്ന് തോമസ് ഐസക്
Saturday, February 15, 2025 11:07 AM IST
വയനാട്: പണം തിരിച്ചടയ്ക്കണമെന്ന ഉപാധിയോടെ വയനാട് പുനരധിവാസത്തിന് 529.50 കോടി വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരേ മുൻ ധനമന്ത്രി തോമസ് ഐസക്. കേന്ദ്രത്തിന്റെ നടപടി കേരളത്തെ കളിയാക്കുകയും അവഹേളിക്കുകയും ചെയ്യുന്നതാണെന്ന് ഐസക് പ്രതികരിച്ചു.
ഗ്രാൻഡ് ചോദിച്ചപ്പോൾ വായ്പയാണ് കേന്ദ്രം തന്നത്. പ്രതിഷേധ സ്വരത്തിൽ കേരളം വായ്പ സ്വീകരിക്കും. കേന്ദ്രമനുവദിച്ച ചുരുങ്ങിയ സമയം കൊണ്ട് പരിഗണിക്കാനാവില്ലെന്നതും കേന്ദ്രത്തെ അറിയിക്കും.
കേന്ദ്രത്തിന്റെ ശാഠ്യത്തെ പ്രതിഷേധം കൊണ്ട് മറികടക്കും. ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങൾക്ക് പണം നൽകുമ്പോൾ ഈ മാനദണ്ഡം ഉണ്ടായിരുന്നില്ല. ശത്രുരാജ്യത്തോടുള്ള സമീപനമാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നതെന്നും ഐസക് വിമർശിച്ചു.