മലപ്പുറത്ത് കുഞ്ഞിനെയുൾപ്പടെ ഏഴുപേരെ കടിച്ച നായ ചത്ത നിലയിൽ
Saturday, February 15, 2025 10:12 AM IST
മലപ്പുറം: പുത്തനങ്ങാടിയിൽ കുഞ്ഞിനെയുൾപ്പടെ ഏഴ് പേരെ കടിച്ച നായ ചത്ത നിലയിൽ. പുത്തനങ്ങാടിക്ക് സമീപം മണ്ണംകുളത്താണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്.
പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞ് പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അമ്മയുടെ തോളിൽ കിടന്ന കുഞ്ഞിനാണ് കടിയേറ്റത്. പുത്തനങ്ങാടി പെട്രോൾ പമ്പിനു സമീപത്തെ വീട്ടുമുറ്റത്തു വച്ചാണ് എല്ലാവർക്കും തെരുവ് നായയുടെ കടിയേറ്റത്.