ചേലക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഹോംഗാര്‍ഡ് മരിച്ചു
Saturday, February 15, 2025 9:56 AM IST
തൃശൂര്‍: ചേലക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഹോംഗാര്‍ഡ് മരിച്ചു. ചേലക്കര പോലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡും പിലാക്കോട് സ്വദേശിയുമായ രമേശ്(63) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. രമേശ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
എതിരെ വന്ന ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ട് പേര്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.