വെടിനിർത്തൽ ധാരണ; മൂന്നു ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കും
Saturday, February 15, 2025 6:14 AM IST
കയ്റോ: വെടിനിർത്തൽ ധാരണ പ്രകാരം ഇന്ന് മോചിപ്പിക്കുന്ന ഇസ്രേലി ബന്ദികളുടെ പേരുകൾ ഹമാസ് പുറത്തുവിട്ടു. റഷ്യൻ-ഇസ്രേലി പൗരൻ അലക്സാണ്ടർ ട്രൗഫാനോവ്, അർജന്റൈൻ-ഇസ്രേലി പൗരൻ യെയിർ ഹോൺ, യുഎസ്-ഇസ്രേലി പൗരൻ സാഗുയി ദെകെൽ ചെൻ എന്നിവരാണു മോചിതരാകുന്നത്.
നേരത്തേ ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിക്കുന്നുവെന്നാരോപിച്ച ഹമാസ് ബന്ദിമോചനം വൈകിക്കുമെന്നു പ്രഖ്യാച്ചിരുന്നു. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു.
തുടർന്ന് ഈജിപ്തും ഖത്തറും നടത്തിയ മധ്യസ്ഥശ്രമങ്ങൾക്കൊടുവിൽ മുൻധാരണ അനുസരിച്ച് ഇന്ന് മൂന്നു ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് പിന്നീട് തീരുമാനിക്കുകയായിരുന്നു.