സൗദിയിൽ മലയാളി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
Saturday, February 15, 2025 2:33 AM IST
റിയാദ്: സൗദിയിൽ ജോലിക്കിടെ മലയാളി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. മലപ്പുറം താനൂർ കാരാട് സ്വദേശി സി.പി. നൗഫൽ (45) ആണ് മരിച്ചത്.
യാംബുവിനടുത്ത് ഉംലജിലെ ജോലിസ്ഥലത്തുവച്ച് ബുധനാഴ്ചയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ മുകളിൽനിന്ന് നൗഫൽ താഴെ വീഴുകയായിരുന്നു.
പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരിച്ചു. 15 വർഷത്തോളമായി സൗദി പ്രവാസിയായ ഇദ്ദേഹം ഒരു വർഷത്തോളമായി ഉംലജിൽ ജോലി ചെയ്തുവരികയായിരുന്നു.