കലൂരിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച സംഭവം; ചികിത്സയിലിരുന്ന ഒരു തൊഴിലാളി കൂടി മരിച്ചു
Saturday, February 15, 2025 1:36 AM IST
കൊച്ചി: കലൂർ സ്റ്റേഡിയത്തോട് ചേർന്നുള്ള കടയിൽ ഇഡ്ലി സ്റ്റീമർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരു തൊഴിലാളി കൂടി മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.
ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഫെബ്രുവരി ആറിനാണ് അപകടമുണ്ടായത്. കലൂർ സ്റ്റേഡിയത്തോട് ചേർന്നുള്ള "ഐഡെലി കഫേ' എന്ന സ്ഥാപനത്തിലാണ് പൊട്ടിത്തെറിയുണ്ടായത്.
അപകടത്തിൽ നേരത്തെ മരിച്ച സുമിച്ചും അന്യസംസ്ഥാന തൊഴിലാളിയാണ്. സ്ഥാപനത്തിലെ മറ്റ് തൊഴിലാളികൾക്കും പരിക്കേറ്റിരുന്നു.