ചില്ലറ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ ബസ് മോഷ്ടിച്ചു; പ്രതി പിടിയിൽ
Saturday, February 15, 2025 1:09 AM IST
ചെന്നൈ: ചില്ലറ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ ബസ് മോഷ്ടിച്ചയാൽ പിടിയിൽ. ചെന്നൈ തിരുവാൺമയൂർ എംടിസി ഡിപ്പോയിൽ വ്യാഴാഴ്ച പുലർച്ചെ ആണ് സംഭവം
ബസന്ത് നഗർ സ്വദേശിയായ എൽ.എബ്രഹാം ആണ് പിടിയിലായത്. ബസ് മോഷ്ടിച്ചുകൊണ്ടുപോകുന്നതിനിടെ അപകടമുണ്ടായതോടെയാണ് ഇയാൾ പിടിയിലായത്.
ബുധനാഴ്ച ട്രാൻസ്പോർട് ബസിൽ യാത്ര ചെയ്ത എബ്രഹാം കണ്ടക്ടറോട് ചില്ലറയെ ചൊല്ലി തർക്കിച്ചിരുന്നു. ഇതിന് ശേഷം കണ്ടക്ടറോടുളള വൈരാഗ്യം മനസിലുണ്ടായിരുന്ന എബ്രഹാം ഡിപ്പോയിലെത്തി ട്രാൻസ്പോർട്ട് ബസ് മോഷ്ടിക്കുകയായിരുന്നു.