കട്ടപ്പനയിൽ ആളില്ലാതിരുന്ന വീട്ടിൽനിന്ന് ഒമ്പത് പവൻ കവർന്നു; അയൽവാസികളായ അമ്മയും മകനും അറസ്റ്റില്‍
Saturday, February 15, 2025 12:36 AM IST
കട്ടപ്പന: അയല്‍വാസികളുടെ വീട്ടില്‍നിന്ന് സ്വര്‍ണം കവര്‍ന്ന അമ്മയും മകനും അറസ്റ്റില്‍. കട്ടപ്പന കടമാക്കുടിയില്‍ ആണ് സംഭവം.
മുരുകേശ്വരി രമേശ്, മകന് ശരണ്‍കുമാര്‍ എന്നിവരെയാണ് പിടിയിലായത്. അയൽവീട്ടിൽനിന്ന് 9.5 പവന് സ്വര്‍ണമാണ് ഇവർ കവർന്നത്. അയൽവാസികൾ ആശുപത്രി ആവശ്യത്തിനായി വീട്ടിൽനിന്ന് മാറിനിന്ന സമയമാണ് ഇവർ കവർച്ച നടത്തിയത്.
മോഷണവിവരമറിഞ്ഞതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. വീട്ടുകാർ താക്കോൽ സുക്ഷിക്കുന്ന സ്ഥലം മാനസിലാക്കിയായിരുന്നു മോഷണം.